പ്രാകൃതജീവിതത്തിൽ നിന്ന് വികസിതജീവിതത്തിലേക്കുള്ള മനുഷ്യന്റെ വളർച്ച സാധ്യാമാക്കിയ പ്രധാന ഘടകം ഭാഷയാണ്. മനുഷ്യരുടെ ആശയ വിനിമയ ശേഷി അനന്ത വിജ്ഞാന ശാഖകളെ മനുഷ്യനു മുന്നിൽ അവതരിപ്പിക്കുന്നതിനോടൊപ്പം അറിവിന്റെ രൂപീകരണത്തിനും ഭാഷാ സീമകളുടെ വികസനത്തിനും കാരണമായി. അതുകൊണ്ടു തന്നെ ഏതൊരു ഭാഷയുടെ പരിണാമത്തെക്കുറിച്ചുമുള്ള പഠനം ആ ഭാഷയുടെ സാഹിത്യ സംബന്ധമായ രചനകളുടെ കൂടെ പഠനമാണ്.